Indian Cooperator

സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കും ഉത്സവബത്ത അനുവദിച്ചു

ചരിത്രത്തിലാദ്യമായി സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കും ഉത്സവബത്ത അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ഉത്സവ ബത്ത സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കും ഉത്സവബത്ത അനുവദിക്കുന്നതെന്ന് സഹകരണസംഘം രജിസ്ട്രാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

നിലവില്‍ സഹകരണ നിയമവും സര്‍ക്കുലറും അനുസരിച്ച് ഭരണസമിതി അംഗങ്ങള്‍ക്ക് യോഗങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സിറ്റിങ് ഫീസും ഔദ്യോഗിക യാത്രകള്‍ക്കുള്ള യാത്രാബത്തയും മാത്രമാണ് ഇതുവരെ അനുവദിച്ചിരുന്നത്. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള അതേരീതി സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍ക്കും അനുവദിക്കാമെന്ന് സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു.

ഓരോ സംഘങ്ങളും അവരുടെ സ്വന്തം ഫണ്ടില്‍നിന്നാണ് ഭരണസമിതി അംഗങ്ങള്‍ക്ക് ഉത്സവ ബത്ത നല്‍കേണ്ടത്. ഒരംഗത്തിന് 1000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇക്കാര്യം എല്ലാ ജോയിന്റ് രജിസ്ട്രാര്‍മാരെയും രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്. ഓരോ സംഘങ്ങള്‍ക്കും ഇതിനുള്ള അറിയിപ്പ് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Related posts

നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യവികസന നിധിയില്‍ പാപ്‌കോസിന് 71.81 കോടിയുടെ ധനസഹായം

Indian Cooperator

പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കെ.സി.ഇ.എഫ്.; എങ്കില്‍ കാര്യങ്ങള്‍ പറഞ്ഞുതന്നെ പോകാമെന്ന് കെ.സി.ഇ.യു.

Indian Cooperator

കോടതിവിധിയുടെ ഇളവില്ല; സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്. പിടിക്കാന്‍ കേരളാബാങ്കിന്റെ സര്‍ക്കുലര്‍

Indian Cooperator
error: Content is protected !!