Indian Cooperator

നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യവികസന നിധിയില്‍ പാപ്‌കോസിന് 71.81 കോടിയുടെ ധനസഹായം

കെ. എസ്. സുരേഷ്
കെ. എസ്. സുരേഷ്Reporter

ഹകരണ മേഖലയില്‍ പാലക്കാട് തുടങ്ങിയ പാലക്കാട് പാഡി പ്രൊക്യുര്‍മെന്റ് പ്രോസസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക്  (പാപ്‌കോസ്) നബാര്‍ഡിന്റെ ധനസഹായം. നബാര്‍ഡിന്റെ റൂറല്‍ ഇന്‍ഫ്രാസ്ട്രകച്ചറല്‍ ഡെവലപ്പ്‌മെന്റ് ഫണ്ട് (ആര്‍.ഐ .ഡി. എഫ് ) പദ്ധതിപ്രകാരമുള്ള 71.81 കോടി രൂപയുടെ ധനസഹായമാണ് പാപ്‌കോസിന് അനുവദിച്ചത്.  സര്‍ക്കാര്‍ ഗ്യാരന്റിയിലാണ് വായ്പഅനുവദിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ 26 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ഓഹരി ഉടമകളായി തുടങ്ങിയ പാപ്‌കോസിന്റെ പദ്ധതിക്ക് 13കോടി 70 ലക്ഷം രൂപ ഓഹരിയായി സമാഹരിച്ചിട്ടുണ്ട്. ഇതിനു പുറമേ സര്‍ക്കാരില്‍ നിന്ന് ഓഹരിമൂലധനമായി ഒരു കോടി രൂപയും, സബ്‌സിഡിയായി ഒരു കോടി രൂപയും അനുവദിച്ചിരുന്നു. ആലത്തൂര്‍ കണ്ണമ്പ്ര പഞ്ചായത്തില്‍ മാങ്ങോട് വാങ്ങിയ 26.66 ഏക്കര്‍ ഭൂമിയിലാണ് പാപ്‌കോസിന്റെ ആധുനിക റൈസ് മില്‍ ഉയരുക. ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച് 20 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നൂതനമായ സാങ്കേതിക വിദ്യയില്‍ അധിഷ്തമായ മില്ലാണ് നിര്‍മ്മിക്കുന്നത് ഇവിടെ പ്രതിദിനം 128 മെട്രിക് ടണ്‍ നെല്ല് സംസ്‌ക്കരിക്കാന്‍ സാധിക്കും. നെല്ല് സംഭരിക്കുന്ന വെയര്‍ഹൗസിന് പകരം ആധുനിക സൈലോകളാണ് ഇവിടെ സ്ഥാപിക്കുക. 2500 മെട്രിക് ടണ്‍ ശേഷിയുള്ള 6 സൈലോകളാണ് സ്ഥാപിക്കുക.

നെല്ലുസംഭരണത്തില്‍ പാലക്കാട് മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ മനസിലാക്കിയാണ് സഹകരണമേഖലയില്‍ റൈസ് മില്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്. റൈസ് മില്ലിന്റെ നിര്‍മാണം പൂര്‍ത്തികരിച്ച് അരി ജനങ്ങള്‍ക്ക് എത്തിക്കുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മില്ല് പൂര്‍ത്തിയാകുന്നതോടെ നെല്ലു സംസ്‌കരണത്തിലും സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ ശക്തമാവുമെന്നും പാപ്‌കോസ് നെല്‍ കര്‍ഷകരുടെ കണ്ണീരൊപ്പുന്ന സ്ഥാപനമായി മാറുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

Related posts

സംഭരിച്ച നെല്ല് മില്ലുകാര്‍ ഏറ്റെടുക്കും; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം സര്‍ക്കാരുമായി കരാര്‍ ഒപ്പിടുമെന്ന് മില്ലുടമകള്‍

Indian Cooperator

സര്‍ക്കാര്‍ ജിവനക്കാര്‍ക്കു തുല്യമായ വിരമിക്കല്‍ ആനുകൂല്യത്തിന്സഹകരണ ജീവനക്കാര്‍ അര്‍ഹരല്ല – ഹൈക്കോടതി

Indian Cooperator

മട്ടാഞ്ചേരിയിലെ മഹാജനിക് അര്‍ബന്‍ ബാങ്കിനെ തൃപ്പുണിത്തുറയിലെ പീപ്പിള്‍സ് അര്‍ബന്‍ ബാങ്ക് ഏറ്റെടുക്കുന്നു

Indian Cooperator
error: Content is protected !!