Indian Cooperator

ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തതിനുള്ള ഇന്‍സെന്റീവ് കുടിശ്ശിക തീര്‍ത്ത് സംഘങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്ത സഹകരണ ജീവനക്കാര്‍ക്കുള്ള ഇന്‍സെന്റീവ് കുടിശ്ശിക തീര്‍ത്ത് നല്‍കാന്‍ സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശം. നിലവില്‍ 2025 നവംബര്‍ മാസം വരെയുള്ള പെന്‍ഷന്‍ വിതരണത്തിന്റെ ഇന്‍സെന്റീവ് തുക മാത്രമാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും അനുവദിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള മാസങ്ങളിലെ ഇന്‍സെന്റീവ് തുക സംഘങ്ങളുടെ സ്വന്തം ഫണ്ടില്‍ നിന്ന് താല്‍ക്കാലികമായി നല്‍കണമെന്നാണ് സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

പെന്‍ഷന്‍ വിതരണം ചെയ്യുന്ന സഹകരണ സംഘങ്ങള്‍ക്ക് ഇന്‍സെന്റീവ് ഇനത്തില്‍ ഒരു പെന്‍ഷണര്‍ക്ക് മുപ്പത് രൂപ വീതമാണ് നിലവില്‍ അനുവദിച്ചു വരുന്നത്. ഓണം ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിനും, അര്‍ഹമായ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നാണ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുള്ളത്. തുക അനുവദിക്കുന്നതിന് മൂന്ന് നിബന്ധനകള്‍ രജിസ്ട്രാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പെന്‍ഷന്‍ വിതരണം നടത്തിയ ഇനത്തില്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഇന്‍സെന്റീവ് തുക കണക്കാക്കി, സംഘങ്ങളുടെ സ്വന്തം ഫണ്ടില്‍ നിന്നും താല്‍ക്കാലിക അഡ്വാന്‍സായി ഒരാള്‍ക്ക് പരമാവധി 10,000 വിതരണം ചെയ്യാവുന്നതാണ് എന്നതാണ് ഒന്നാമത്തെ നിബന്ധന. സര്‍ക്കാരില്‍ നിന്നും ഇന്‍സെന്റീവ് തുക ലഭ്യമാകുന്ന മുറയ്ക്ക്, ജീവനക്കാര്‍ക്ക് നല്‍കിയ ഈ അഡ്വാന്‍സ് തുക പൂര്‍ണ്ണമായും സംഘത്തിന്റെ ഫണ്ടിലേക്ക് തിരികെ അഡ്ജസ്റ്റ് ചെയ്യണം. വിതരണം ചെയ്ത തുക സംബന്ധിച്ച കൃത്യമായ കണക്കുകളും രസീതുകളും രേഖകളും അതാത് സംഘങ്ങളില്‍ കൃത്യമായി സൂക്ഷിക്കേണ്ടതും, വകുപ്പുതല ഓഡിറ്റിനായി ഹാജരാക്കേണ്ടതുമാണെന്നുമാണ് മറ്റ് രണ്ട് നിബന്ധനകള്‍

Related posts

സഹകരണബാങ്ക് ജീവനക്കാരുടെ സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി

Indian Cooperator

സാമ്പത്തിക സഹായത്തിന് അപേക്ഷനല്‍കിയത് 93 സഹകരണ സംഘങ്ങള്‍; അര്‍ഹരായി കണ്ടെത്തിയത് 12 സംഘങ്ങള്‍

Indian Cooperator

സഹകരണ സംഘങ്ങളുടെ ഫഌയിഡ് റിസോഴ്‌സസ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവുനല്‍കാന്‍ സര്‍ക്കാര്‍ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കി

Indian Cooperator
error: Content is protected !!