Indian Cooperator

ജെ.ഡി.സി. കോഴ്‌സ്:  ഫീസിളവ്400 പേര്‍ക്കു മാത്രം

സംസ്ഥാന സഹകരണയൂണിയനു കീഴിലുള്ള പരിശീലനകേന്ദ്രങ്ങളില്‍നിന്നു ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപറേഷന്‍ ( ജെ.ഡി.സി ) കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു കോഴ്‌സ്ഫീസിലും പരീക്ഷാഫീസിലും ഇളവു നല്‍കുന്നതിനുള്ള യോഗ്യതാമാനദണ്ഡങ്ങള്‍ നിശ്ചയിച്ചുകൊണ്ട് സഹകരണരജിസ്ട്രാര്‍ ഉത്തരവിറക്കി. സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കേ ഇളവ് കിട്ടൂ. ഓരോ വര്‍ഷവും മുന്‍ഗണനാക്രമമനുസരിച്ച് ആദ്യം കിട്ടുന്ന 400 അപേക്ഷകര്‍ക്കുമാത്രമാണ് ഈയാനുകൂല്യം നല്‍കുന്നത്. കോഴ്‌സ് വിജയിച്ചശേഷം കോഴ്‌സ്ഫീസ്്, പരീക്ഷാഫീസ് എന്നിവ ഇളവായോ ഗ്രാന്റായോ അനുവദിക്കും. സഹകരണസംഘം രജിസ്ട്രാറുടെ പേരില്‍ കേരള ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫണ്ടില്‍നിന്നു ഫീസിളവിനുള്ള തുക അനുവദിക്കാന്‍ ഫണ്ട്‌സ്‌കീം പ്രകാരമുള്ള ഉന്നതതലയോഗമാണു തീരുമാനമെടുത്തത്.

നിശ്ചിതമാതൃകയിലുള്ള അപേക്ഷ നാലു പകര്‍പ്പ്‌സഹിതം സഹകരണയൂണിയന്‍ സഹകരണരജിസ്ട്രാര്‍ക്കു സമര്‍പ്പിക്കണം. സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ / ഉദ്യോഗസ്ഥയാണെന്നു തെളിക്കുന്ന രേഖയും സ്‌കീമിലെ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന സത്യവാങ്മൂലവും അപേക്ഷക്കൊപ്പമുണ്ടാവണം. സാമ്പത്തികസഹായത്തിനായി സംസ്ഥാന സഹകരണയൂണിയന്‍ സമര്‍പ്പിക്കേണ്ട അപേക്ഷയുടെ മാതൃക ഇങ്ങനെയാണ്:  നമ്പര്‍, ഉദ്യോഗസ്ഥന്റെ / ഉദ്യോഗസ്ഥയുടെ പേര്, സംഘത്തിന്റെ പേരും രജിസ്‌ട്രേഷന്‍ നമ്പറും, അര്‍ഹതപ്പെട്ട തുക, റിമാര്‍ക്‌സ്.

Related posts

കോടതിവിധിയുടെ ഇളവില്ല; സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്. പിടിക്കാന്‍ കേരളാബാങ്കിന്റെ സര്‍ക്കുലര്‍

Indian Cooperator

കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കെതിരെ പത്രപ്പരസ്യവുമായി വീണ്ടും റിസര്‍വ് ബാങ്ക്

Indian Cooperator

സഹകരണസംഘങ്ങള്‍ക്ക്ബാങ്കിങ് പ്രവര്‍ത്തനംനടത്താം – കേരള ഹൈക്കോടതി

Indian Cooperator
error: Content is protected !!