Indian Cooperator

‘പ്രതിസന്ധികളേറെ, സഹകരണ സംഘങ്ങള്‍ക്ക് പ്രാദേശിക പ്രശ്‌നവും വെല്ലുവിളി’

കേരളാ കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) 31ാം സംസ്ഥാന സമ്മേളനനത്തിന് മുന്നോടിയായി ജില്ലാസെമിനാറുകള്‍ തുടങ്ങി. സഹകരണ പ്രസ്ഥാനം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ചെറുതോണിയില്‍ നടന്ന സെമിനാര്‍ സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം പകര്‍ന്നു നല്‍കുന്നതായി. സെപ്റ്റംബര്‍ 21, 22, 23 തീയതികളില്‍ കോഴിക്കോടാണ് സംസ്ഥാന സമ്മേളനം.

സംസ്ഥാനത്ത് പൊതുവേ സഹകരണ മേഖലയ്ക്ക് ഉണ്ടാകുന്ന പ്രതിസന്ധികളുടെ ഭാഗമായി ഉണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് പുറമെ ജില്ലയുടെ പ്രത്യേക സവിശേഷതകള്‍ മൂലമുള്ള പ്രതിസന്ധികളും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക് അതില്‍ വലിയ പങ്കുണ്ട്. സാങ്കേതിക വിദ്യയുടെ രംഗത്ത് ലോകത്തുണ്ടാകുന്ന പുതിയ ചലനങ്ങള്‍ക്കൊപ്പം സഹകരണ മേഖലയും നവീകരിക്കപ്പെടേണ്ടതുണ്ട്. പരമ്പരാഗതമായി നടത്തിപ്പോരുന്ന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പുതിയ കാലത്തിനു തകുന്ന പ്രവര്‍ത്തനങ്ങളിലേക്ക് സഹകരണ മേഖല പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. കാര്‍ഷികാധിഷ്ടിതവും ടൂറിസം മേഖലയില്‍ ശ്രദ്ധവെച്ചുള്ളതുമായ സ്‌കീമുകള്‍ക്ക് ഇടുക്കി ജില്ലയില്‍ വലിയ സാധ്യതയുണ്ടെന്ന് സെമിനാര്‍ വിലയിരുത്തി.

സഹകരണ പ്രസ്ഥാനം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയം റിട്ടയേര്‍ഡ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം ബി രാജന്‍ അവതരിപ്പിച്ചു. പോലിസ് സൊസൈറ്റി ഹാളില്‍ നടന്ന സെമിനാര്‍ കേരളാ പാക്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി.ശശി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഇ.കെ.. ചന്ദ്രന്‍ അധ്യക്ഷനായ സെമിനാറില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.സി.രാജശേഖരന്‍ മോഡറേറ്ററായി.

കട്ടപ്പന മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി. ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗം ജോസ് പാലത്തിനാല്‍, കേരളാ ബാങ്ക് ഡയറക്ടര്‍ എം.എസ് ശ്രീജ, കോഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് രാധാകൃഷണന്‍, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്മാരായ എം.എന്‍ .വിജയന്‍, എം വി ബേബി, ഇ. എന്‍ ചന്ദ്രന്‍ ബേബി ലാല്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആര്‍.രാധാകൃഷ്ണന്‍ സ്വാഗതവും സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി.ജി അജിത നന്ദിയും പറഞ്ഞു. ജില്ലയിലെ പ്രമുഖ സഹകാരികളും സംഘടനാ നേതാക്കളും സഹകരണജീവനക്കാരും സെമിനാറില്‍ പങ്കെടുത്തു

Related posts

സഹകരണസംഘങ്ങളിലെ സൂപ്പര്‍വൈസറി ജീവനക്കാര്‍ക്ക് പരിശീലനം

Indian Cooperator

സഹകരണ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ഉത്സവബത്തയിൽ വർധനവ്

Indian Cooperator

സഹകരണസ്ഥാപനങ്ങള്‍ക്ക്മെയ് 27നും 28നുംബക്രീദ് അവധി

Indian Cooperator
error: Content is protected !!