Indian Cooperator

എന്‍.സി.ഡി.സി.യില്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ ഒഴിവ്

ദേശീയ സഹകരണ വികസന കോര്‍പറേഷനില്‍ ( എന്‍.സി.ഡി.സി ) സാമ്പത്തികോപദേഷ്ടാവിന്റെ ഒരൊഴിവുണ്ട്. സംവരണമില്ലാത്ത ഒഴിവാണ്. അര്‍ഹരായ പ്രൊഫഷണലുകള്‍ക്ക് 2026 ഒാഗസ്റ്റ് 31 വരെ അപേക്ഷിക്കാം. നിശ്ചിത അപേക്ഷാഫോറത്തിലാണ് ആവശ്യമായ രേഖകള്‍സഹിതം അപേക്ഷിക്കേണ്ടത്.

ഫിനാന്‍സ്, റിക്കവറി, അക്കൗണ്ട്‌സ്, ടാക്‌സേഷന്‍ /  പ്രോജക്ട് അപ്രൈസല്‍ എന്നിവയില്‍ 18 വര്‍ഷത്തെ പരിചയവും പേ ലെവല്‍-13 ( 7th CPC ) ല്‍ / തത്തുല്യമായി കുറഞ്ഞത് അഞ്ചു വര്‍ഷം പരിചയവുമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് /  കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടന്റുമാരാവണം. നിയമനം ന്യൂഡല്‍ഹിയില്‍. CFA, FRM, PRM, Cs യോഗ്യതയും സഹകരണബാങ്കിങ്ങില്‍ പരിചയവുമുള്ളവര്‍ക്കു മുന്‍ഗണന. പ്രായപരിധി 52 വയസ്. 1200 രൂപയാണ് അപേക്ഷാഫീസ്. എസ്.സി / എസ്.ടി. വിഭാഗക്കാര്‍ക്കും അര്‍ഹതപ്പെട്ട മറ്റു വിഭാഗക്കാര്‍ക്കും എന്‍.സി.ഡി.സി.യിലെ സ്ഥിരംജീവനക്കാര്‍ക്കും അപേക്ഷാഫീസ് വേണ്ടാ. വിശദവിവരങ്ങളും അപേക്ഷാഫോറവും എന്‍.സി.ഡി.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്.

Related posts

സഹകരണ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് മാതൃകയില്‍ ഇന്‍ഷുറന്‍സ്

Indian Cooperator

അമുല്‍ പാലിന്ലിറ്ററിന് രണ്ടു രൂപ കൂട്ടി

Indian Cooperator

അഖിലേന്ത്യാ സഹകരണ വാരാഘോഷം എറണാകുളത്ത്; സമാപനം കാസര്‍ക്കോട്

Indian Cooperator
error: Content is protected !!