Indian Cooperator

നിയമം പാലിക്കാത്തരണ്ട് അര്‍ബന്‍ബാങ്കുകള്‍ക്ക്അഞ്ചു ലക്ഷം രൂപ പിഴ

ബാങ്കിങ് നിയന്ത്രണനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനു രണ്ടു സഹകരണ അര്‍ബന്‍ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് പിഴശിക്ഷ വിധിച്ചു. മൊത്തം അഞ്ചു ലക്ഷം രൂപയാണു പിഴ വിധിച്ചത്. രാജസ്ഥാനിലും ഒഡിഷയിലുമുള്ള ബാങ്കുകളാണു ശിക്ഷിക്കപ്പെട്ടത്.

ഫെബ്രുവരി ഒമ്പതിന് ഇറക്കിയ ഉത്തരവനുസരിച്ചു രാജസ്ഥാനിലെ ഗംഗാനഗര്‍ കേന്ദ്രീയ സഹകാരി ബാങ്കിനു മൂന്നു ലക്ഷം രൂപയാണു പിഴയിട്ടത്. കെ.വൈ.സി ( ഇടപാടുകാരെ അറിയുക ) മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണു കുറ്റം. 2025 ന്റെ സാമ്പത്തികനിലയുമായി ബന്ധപ്പെട്ട് നബാര്‍ഡാണു ബാങ്കില്‍ പരിശോധന നടത്തിയത്. അപകടസാധ്യതയുള്ള അക്കൗണ്ടുകളില്‍ ആറു മാസത്തിലൊരിക്കല്‍ അവലോകനം നടത്തണമെന്ന വ്യവസ്ഥയും ഇടപാടുകാരെ അറിയുന്നതിനു കാലാകാലങ്ങളില്‍ വിവരങ്ങള്‍ പുതുക്കണമെന്ന വ്യവസ്ഥയും ബാങ്ക് അനുസരിച്ചിട്ടില്ല എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു റിസര്‍വ് ബാങ്ക് പിഴയൊടുക്കാന്‍ ശിക്ഷിച്ചത്.

ഒഡിഷയിലെ ബര്‍ഹാംപൂര്‍ സഹകരണ അര്‍ബന്‍ബാങ്കിനാണു ഫെബ്രുവരി പതിനൊന്നിന്റെ ഉത്തരവനുസരിച്ചു രണ്ടു ലക്ഷം രൂപ പിഴ കിട്ടിയത്. അര്‍ബന്‍ബാങ്കുകളുടെ മൊത്തം നിക്ഷേപബാധ്യതകളുടെ അടിസ്ഥാനത്തിലുള്ള പ്രൂഡന്‍ഷ്യല്‍ ഇന്റര്‍ബാങ്ക് എക്സ്പോഷര്‍ പരിധിയും ഇന്റര്‍ബാങ്ക് കൗണ്ടര്‍പാര്‍ട്ടി പരിധിയും ലംഘിച്ചതാണു കുറ്റം. റിസര്‍വ് ബാങ്ക്തന്നെയാണ് ഈ അര്‍ബന്‍ബാങ്കില്‍ പരിശോധന നടത്തിയത്.

ഇതോടെ, ബാങ്കിങ് നിയന്ത്രണനിയമങ്ങളുടെ ലംഘനത്തിന് ഈ വര്‍ഷം ഇതുവരെ പിഴശിക്ഷയ്ക്കു വിധേയരായ അര്‍ബന്‍ സഹകരണബാങ്കുകളുടെ എണ്ണം ആറായി. 202425 സാമ്പത്തികവര്‍ഷം 215 അര്‍ബന്‍ബാങ്കുകള്‍ക്കാണു റിസര്‍വ് ബാങ്ക് പിഴ വിധിച്ചത്.

Related posts

താനൂര്‍ അര്‍ബന്‍ ബാങ്കടക്കംഅഞ്ചു ബാങ്കുകള്‍ക്ക്റിസര്‍വ് ബാങ്ക് പിഴശിക്ഷ വിധിച്ചു

Indian Cooperator

നാലു സഹകരണബാങ്കുകള്‍ക്ക് അഞ്ചര ലക്ഷം രൂപ റിസര്‍വ് ബാങ്ക് പിഴയിട്ടു

Indian Cooperator

നിരോധിച്ച രണ്ടായിരം രൂപ നോട്ടിന്റെ 98.44 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്

Indian Cooperator
error: Content is protected !!