Indian Cooperator

സാമ്പത്തിക സഹായത്തിന് അപേക്ഷനല്‍കിയത് 93 സഹകരണ സംഘങ്ങള്‍; അര്‍ഹരായി കണ്ടെത്തിയത് 12 സംഘങ്ങള്‍


* സഹകരണമേഖലയെ സംരക്ഷിച്ചുനിര്‍ത്തിയ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി വി.എന്‍ വാസവന്‍

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് സര്‍ക്കാര്‍ രൂപവത്കരിച്ച സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീമില്‍നിന്നുള്ള ആദ്യഘട്ട സഹായം വിതരണം ചെയ്തു. ആറ് സഹകരണ സംഘങ്ങള്‍ക്കാണ് മന്ത്രി വി.എന്‍.വാസവന്‍ സഹായം വിതരണം ചെയ്തത്. കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം, 2025 പദ്ധതി പ്രകാരം ധനസഹായത്തിനായി വിവിധ ജില്ലകളില്‍ നിന്നായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി പരിശോധിച്ച് ശുപാര്‍ശ ചെയ്ത് സഹകരണസംഘം രജിസ്ട്രാര്‍ ആഫീസില്‍ ലഭിച്ച 93 അപേക്ഷകളില്‍ സംസ്ഥാന തല മോണിറ്ററിംഗ് സെല്‍ യോഗം തിരഞ്ഞെടുത്തതാണ് ഈ സംഘങ്ങള്‍. സ്‌കീമിലെ വ്യവസ്ഥ പ്രകാരമുള്ള സ്‌കോര്‍ നേടിയയാണ് 12 സംഘങ്ങള്‍  പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.

കേരള സഹകരണ പുനഃദ്ധാരണ സ്‌കീം 2025 പ്രകാരം ധന സഹായത്തിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയ 12 സംഘങ്ങളില്‍, ആദ്യ ഘട്ടമായി 6 സംഘങ്ങള്‍ക്ക്  ധനസഹായ വിതരണം നല്‍കിയത്. വലവൂര്‍ സര്‍വ്വീസ് സഹകരണ കോട്ടയം 10 കോടി രൂപ, കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് സഹകരണ സംഘം  ഇടുക്കി. 6 കോടി രൂപ, വലിയകളം സര്‍വ്വീസ് സഹകരണ ബാങ്ക്  5 കോടി രൂപ, തേക്കുതോട് സര്‍വ്വീസ് സഹകരണ ബാങ്ക്  7 കോടി രൂപ, ചെങ്ങരൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്  പത്തനംതിട്ട 2 കോടി രൂപ  കുറ്റൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്  പത്തനംതിട്ട 5.32 കോടി രൂപ എന്നിങ്ങനെയാണ് ബാങ്കുകള്‍ക്ക് ധനസഹായം അനുവദിച്ചത്.

ഈ ധനസഹായം പുനരുദ്ധാരണ പദ്ധതിക്ക് മാത്രമാണ്  വിനിയോഗിക്കുക. പ്രതിസന്ധി നിമിത്തം ദുര്‍ബലമായതോ സുഷുപ്താവസ്ഥയിലായതോ (dormant) ആയ സംഘങ്ങള്‍ പുനരുദ്ധരിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം സഹകരണ മേഖലയെ ആധുനിക കാലത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് പ്രാപ്തമാക്കുന്നതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ഒരു പദ്ധതിയാണ് ഇത്.  ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ അത്തരം ബാങ്കുകള്‍ക്ക് വേണ്ടി പുനരുദ്ധാരണ പുനരുജ്ജീവന പാക്കേജ് റിസര്‍വ് ബാങ്ക് തയാറാക്കാറുണ്ട്. കൂടാതെ ബാങ്കുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് അവയ്ക് തിരുത്തല്‍ നിര്‍ദ്ദേശിക്കാറുണ്ട്.

സഹകരണപ്രസ്ഥാനം വെല്ലുവിളിയെ അഭിമുഖീകരിച്ച സമയത്ത് രാജ്യത്തിന് തന്നെ മാതൃകയായിക്കൊണ്ട് സഹകരണബാങ്കിങ്ങ് മേഖലയെ സംരക്ഷിച്ച് നിര്‍ത്തിയ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി വി. എന്‍ വാസവന്‍ പറഞ്ഞു.  കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം  അനുസരിച്ച് ബാങ്കുകള്‍ക്കുള്ള ധന സഹായത്തിന്റെ  സംസ്ഥാനതല വിതരണ ഉദ്ഘാടനം  നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖലയിലും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും സഹകരണ സംഘങ്ങളുടെ സംഭാവനകള്‍ തുടര്‍ന്നും ഉറപ്പാക്കുന്നതിനും സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു.

ഒരു പദ്ധതി മാത്രമല്ല സഹകരണ ബാങ്കിങ്ങ് മേഖലയ്ക്കായി സര്‍ക്കാര്‍ നടപ്പിലാക്കിയത്  കേരളത്തിലെ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി  സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വഴി പ്രതിസന്ധിയില്‍ ആവുന്ന സംഘങ്ങളിലെ നിക്ഷേപത്തിന്‍മേല്‍പത്ത് ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ സഹകരണ സംഘങ്ങള്‍ ലിക്വിഡേഷനിലേക്ക് പോകുന്ന ഘട്ടത്തില്‍ രണ്ട് ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിച്ചിരുന്നത്. ഇത് പ്രതിസനിധിയില്‍ ആവുന്ന സംഘങ്ങള്‍ക്ക് ലഭ്യമാവുന്ന നിലയില്‍ നിയമത്തില്‍  മാറ്റം വരുത്തുകയും അതിനു ശേഷം തുക 5 ലക്ഷമായി ഉയര്‍ത്തുകയും ഇപ്പോള്‍ 10 ലക്ഷം മാക്കുകയുമാണ് ചെയ്തത്.

ഇതിനുപുറമെ നിക്ഷേപം തിരികെ കൊടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സഹകരണസംഘങ്ങളെ സഹായിക്കുന്നതായി സംഘങ്ങള്‍ക്ക് കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡില്‍ നിന്നും വായ്പയായി  പണം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും സഹകരണ വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതി അനുസരിച്ച് കുളനട സര്‍വ്വീസ് സഹകരണ ബാങ്കിനും, മുണ്ടക്കയം എസ്റ്റേറ്റ് എംപ്ലോയീസ് സഹകരണ സംഘത്തിനും വായ്പ അനുവദിച്ചിട്ടുണ്ട്. സംരക്ഷണവും, സഹായവും നല്‍കി സഹകരണ മേഖലയെ മുന്നോട്ട് കൊണ്ടു പോകാന്‍ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു. സഹകരണവകുപ്പ് സെക്രട്ടറി ഡോ. വീണാ മാധവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയാക്കോട് എന്‍. കൃഷ്ണന്‍ നായര്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഡോ ഡി. സജിത്ത് ബാബു  വനിതാ ഫെഡ് പ്രസിഡന്റ് ശ്രീജ കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

90 ദിവസത്തേക്ക് കൂടി നിലവിലുള്ള സഹകരണ യൂണിയന്‍ ഭരണസമിതികള്‍ക്ക് തുടരാമെന്ന് സര്‍ക്കാര്‍

Indian Cooperator

സഹകരണസംഘങ്ങള്‍ക്ക്ബാങ്കിങ് പ്രവര്‍ത്തനംനടത്താം – കേരള ഹൈക്കോടതി

Indian Cooperator

100 കോടിയിലധികം രൂപതട്ടിയെടുത്ത കളമശ്ശേരിയിലെമള്‍ട്ടി സ്റ്റേറ്റ് സംഘംഡയറക്ടര്‍മാര്‍ അറസ്റ്റില്‍

Indian Cooperator