Indian Cooperator

വിലയിടിഞ്ഞു; നാഫെഡും എന്‍.സി.സി.എഫും സംഭരണം തുടങ്ങി

വാള ( വലിയ ഉള്ളി ) യുടെ വില സ്ഥിരപ്പെടുത്താനായി കേന്ദ്രസര്‍ക്കാര്‍ സഹകരണസ്ഥാപനങ്ങളിലൂടെ വെള്ളിയാഴ്ച സവാളസംഭരണം തുടങ്ങി. ഇക്കൊല്ലം രണ്ടു ലക്ഷം ടണ്‍ സവാള സംഭരിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. കയറ്റുമതിയിലുണ്ടായ ഇടിവു കാരണം ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും സവാളയുടെ വില കിലോവിന് 5 – 7 രൂപ വരെ താണിട്ടുണ്ട്. ഈ ദുരിതത്തില്‍നിന്നു കര്‍ഷകരെ സഹായിക്കാനാണു കേന്ദ്രസര്‍ക്കാര്‍ സവാളസംഭരണം തുടങ്ങിയിരിക്കുന്നത്. കിലോവിനു 12.35 രൂപ തോതിലാണു ദേശീയ കാര്‍ഷിക സഹകരണ വിപണനഫെഡറേഷന്‍ ( NAFED ), ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍ ( NCCF ) എന്നിവ വഴിസവാള സംഭരിക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷം സവാളയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചതിനാലാണു വില താണതെന്നു കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മഹാരാഷ്ട്രയിലെ സത്താറയില്‍ അറിയിച്ചു. കര്‍ഷകരെ സഹായിക്കാനായി സവാള മുഴുവന്‍ സര്‍ക്കാര്‍ സംഭരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ക്വിന്റലിനു 1100 – 1250 രൂപ നിരക്കിലാണു കാര്‍ഷികോത്പാദന വിപണന സമിതിയില്‍ ( APMC ) സവാളയുടെ മൊത്തവില്‍പന. വിദേശവിപണിയില്‍ ഡിമാന്റ് കുറഞ്ഞാല്‍ വില ഇനിയും ഇടിയുമെന്നാണു പേടി. ഏതാനും വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ സവാളയുടെ കരുതല്‍ശേഖരം സൂക്ഷിക്കുന്നുണ്ട്. കര്‍ഷകരില്‍നിന്നു നേരിട്ട് ശേഖരിക്കുന്ന പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍, സഹകരണ വിപണന ഫെഡറേഷനുകള്‍ എന്നിവ വഴി സവാള സംഭരിക്കാനാണു കേന്ദ്ര ഏജന്‍സികളായ നാഫെഡിനോടും എന്‍.സി.സി.എഫിനോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തവണ രണ്ടു ലക്ഷം ടണ്‍ സവാള സംഭരിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നതെന്നു കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖാരെ അറിയിച്ചു. കേന്ദ്ര വേര്‍ഹൗസിങ് കോര്‍പറേഷനിലാണു സംഭരിക്കുന്ന സവാള സൂക്ഷിക്കുക. നാഫെഡും എന്‍.സി.സി.എഫും ഓരോ ലക്ഷം ടണ്‍വീതമാണു സവാള സംഭരിക്കുകയെന്ന് അവര്‍ പറഞ്ഞു. രണ്ടു ലക്ഷം ടണ്‍ സംഭരിച്ചുവെക്കാനുള്ള 20 ഗോഡൗണുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇ സമൃദ്ധി, ഇ സംയുക്തി പോര്‍ട്ടലുകള്‍വഴിയാണു കര്‍ഷകരുടെ രജിസ്ട്രേഷനും അവര്‍ക്കുള്ള പേമെന്റും നടത്തുക. നിര്‍ദിഷ്ട ഗുണനിലവാരമോ എ ്രേഗഡോ ഉള്ള സവാള മാത്രമേ സംഭരണഏജന്‍സികള്‍ സ്വീകരിക്കുകയുള്ളു. സവാളസംഭരണത്തിനുശേഷം മൂന്നു മാസത്തിനകം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു പണമെത്തും. മുന്‍വര്‍ഷത്തെപ്പോലെ എ ഗ്രേഡ് സവാള ആറു മാസംവരെ ഗോഡൗണുകളില്‍ സൂക്ഷിക്കും.

അതേസമയം, 2025 ഡിസംബറില്‍ പൊതുവിപണിയില്‍ സവാളവില കുതിച്ചുയര്‍ന്നപ്പോഴും നാഫെഡും എന്‍.സി.സി.എഫും ഇടപെട്ടിരുന്നു. അന്നു കിലോവിനു 25 – 35 രൂപയായിരുന്നു സവാളയുടെ വില. കടുത്ത വിലക്കേറ്റത്തില്‍നിന്നു ജനങ്ങളെ സംരക്ഷിക്കാനാണ് അന്നു വിപണിയിലിറങ്ങി സവാള സംഭരിച്ചിരുന്നത്. കര്‍ഷകര്‍ക്കു ന്യായവില ഉറപ്പുവരുത്തിക്കൊണ്ട് അന്നു സംഭരിച്ച സവാള കിലോവിനു 19 രൂപ നിരക്കിലാണു എന്‍.സി.സി.എഫ്. പൊതുജനങ്ങള്‍ക്കു വിറ്റിരുന്നത്. ആ സ്ഥാനത്താണിപ്പോള്‍ വില കിലോവിന് അഞ്ചു ഏഴും രൂപയായി ഇടിഞ്ഞിരിക്കുന്നത്. മഹാരാഷ്ട്രയിലെ ചിലയിടങ്ങളില്‍ നിരാശരായ കര്‍ഷകര്‍ കിലോവിന് ഒരു രൂപ നിരക്കില്‍വരെ സവാള വിറ്റൊഴിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

2025 – 26 സാമ്പത്തികവര്‍ഷത്തില്‍ ആകെ മൂന്നു ലക്ഷം ടണ്‍ സവാളയാണു രാജ്യമാകെ സംഭരിച്ചത്. ഇതില്‍ നാഫെഡും എന്‍.സി.സി.എഫും ഓരോ ലക്ഷം ടണ്‍വീതം സംഭരിച്ചിരുന്നു. തക്കാളിയുടെ വില കിലോവിനു 60 – 80 രൂപയായിരുന്നപ്പോഴും എന്‍.സി.സി.എഫ്. ഇടപെടുകയുണ്ടായി. വന്‍തോതില്‍ തക്കാളി സംഭരിച്ചു കിലോവിനു 40 രൂപയ്ക്കാണ് അന്നു പൊതുവിപണിയില്‍ വിറ്റിരുന്നത്.

വിലയിടിഞ്ഞു; നാഫെഡും എന്‍.സി.സി.എഫും സംഭരണം തുടങ്ങി

സവാള ( വലിയ ഉള്ളി ) യുടെ വില സ്ഥിരപ്പെടുത്താനായി കേന്ദ്രസര്‍ക്കാര്‍ സഹകരണസ്ഥാപനങ്ങളിലൂടെ വെള്ളിയാഴ്ച സവാളസംഭരണം തുടങ്ങി. ഇക്കൊല്ലം രണ്ടു ലക്ഷം ടണ്‍ സവാള സംഭരിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. കയറ്റുമതിയിലുണ്ടായ ഇടിവു കാരണം ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും സവാളയുടെ വില കിലോവിന് 5 – 7 രൂപ വരെ താണിട്ടുണ്ട്. ഈ ദുരിതത്തില്‍നിന്നു കര്‍ഷകരെ സഹായിക്കാനാണു കേന്ദ്രസര്‍ക്കാര്‍ സവാളസംഭരണം തുടങ്ങിയിരിക്കുന്നത്. കിലോവിനു 12.35 രൂപ തോതിലാണു ദേശീയ കാര്‍ഷിക സഹകരണ വിപണനഫെഡറേഷന്‍ ( NAFED ), ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍ ( NCCF ) എന്നിവ വഴിസവാള സംഭരിക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷം സവാളയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചതിനാലാണു വില താണതെന്നു കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മഹാരാഷ്ട്രയിലെ സത്താറയില്‍ അറിയിച്ചു. കര്‍ഷകരെ സഹായിക്കാനായി സവാള മുഴുവന്‍ സര്‍ക്കാര്‍ സംഭരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ക്വിന്റലിനു 1100 – 1250 രൂപ നിരക്കിലാണു കാര്‍ഷികോത്പാദന വിപണന സമിതിയില്‍ ( APMC ) സവാളയുടെ മൊത്തവില്‍പന. വിദേശവിപണിയില്‍ ഡിമാന്റ് കുറഞ്ഞാല്‍ വില ഇനിയും ഇടിയുമെന്നാണു പേടി. ഏതാനും വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ സവാളയുടെ കരുതല്‍ശേഖരം സൂക്ഷിക്കുന്നുണ്ട്. കര്‍ഷകരില്‍നിന്നു നേരിട്ട് ശേഖരിക്കുന്ന പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍, സഹകരണ വിപണന ഫെഡറേഷനുകള്‍ എന്നിവ വഴി സവാള സംഭരിക്കാനാണു കേന്ദ്ര ഏജന്‍സികളായ നാഫെഡിനോടും എന്‍.സി.സി.എഫിനോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തവണ രണ്ടു ലക്ഷം ടണ്‍ സവാള സംഭരിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നതെന്നു കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖാരെ അറിയിച്ചു. കേന്ദ്ര വേര്‍ഹൗസിങ് കോര്‍പറേഷനിലാണു സംഭരിക്കുന്ന സവാള സൂക്ഷിക്കുക. നാഫെഡും എന്‍.സി.സി.എഫും ഓരോ ലക്ഷം ടണ്‍വീതമാണു സവാള സംഭരിക്കുകയെന്ന് അവര്‍ പറഞ്ഞു. രണ്ടു ലക്ഷം ടണ്‍ സംഭരിച്ചുവെക്കാനുള്ള 20 ഗോഡൗണുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇ സമൃദ്ധി, ഇ സംയുക്തി പോര്‍ട്ടലുകള്‍വഴിയാണു കര്‍ഷകരുടെ രജിസ്ട്രേഷനും അവര്‍ക്കുള്ള പേമെന്റും നടത്തുക. നിര്‍ദിഷ്ട ഗുണനിലവാരമോ എ ്രേഗഡോ ഉള്ള സവാള മാത്രമേ സംഭരണഏജന്‍സികള്‍ സ്വീകരിക്കുകയുള്ളു. സവാളസംഭരണത്തിനുശേഷം മൂന്നു മാസത്തിനകം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു പണമെത്തും. മുന്‍വര്‍ഷത്തെപ്പോലെ എ ഗ്രേഡ് സവാള ആറു മാസംവരെ ഗോഡൗണുകളില്‍ സൂക്ഷിക്കും.

അതേസമയം, 2025 ഡിസംബറില്‍ പൊതുവിപണിയില്‍ സവാളവില കുതിച്ചുയര്‍ന്നപ്പോഴും നാഫെഡും എന്‍.സി.സി.എഫും ഇടപെട്ടിരുന്നു. അന്നു കിലോവിനു 25 – 35 രൂപയായിരുന്നു സവാളയുടെ വില. കടുത്ത വിലക്കേറ്റത്തില്‍നിന്നു ജനങ്ങളെ സംരക്ഷിക്കാനാണ് അന്നു വിപണിയിലിറങ്ങി സവാള സംഭരിച്ചിരുന്നത്. കര്‍ഷകര്‍ക്കു ന്യായവില ഉറപ്പുവരുത്തിക്കൊണ്ട് അന്നു സംഭരിച്ച സവാള കിലോവിനു 19 രൂപ നിരക്കിലാണു എന്‍.സി.സി.എഫ്. പൊതുജനങ്ങള്‍ക്കു വിറ്റിരുന്നത്. ആ സ്ഥാനത്താണിപ്പോള്‍ വില കിലോവിന് അഞ്ചു ഏഴും രൂപയായി ഇടിഞ്ഞിരിക്കുന്നത്. മഹാരാഷ്ട്രയിലെ ചിലയിടങ്ങളില്‍ നിരാശരായ കര്‍ഷകര്‍ കിലോവിന് ഒരു രൂപ നിരക്കില്‍വരെ സവാള വിറ്റൊഴിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

2025 – 26 സാമ്പത്തികവര്‍ഷത്തില്‍ ആകെ മൂന്നു ലക്ഷം ടണ്‍ സവാളയാണു രാജ്യമാകെ സംഭരിച്ചത്. ഇതില്‍ നാഫെഡും എന്‍.സി.സി.എഫും ഓരോ ലക്ഷം ടണ്‍വീതം സംഭരിച്ചിരുന്നു. തക്കാളിയുടെ വില കിലോവിനു 60 – 80 രൂപയായിരുന്നപ്പോഴും എന്‍.സി.സി.എഫ്. ഇടപെടുകയുണ്ടായി. വന്‍തോതില്‍ തക്കാളി സംഭരിച്ചു കിലോവിനു 40 രൂപയ്ക്കാണ് അന്നു പൊതുവിപണിയില്‍ വിറ്റിരുന്നത്.

Related posts

കര്‍ണാടക സംസ്ഥാനസഹകരണബാങ്ക്പൊതു സ്ഥാപനം -വിവരാവകാശക്കമ്മീഷന്‍

Indian Cooperator

സ്വയംസഹായ സംഘങ്ങളെ സഹകരണ സംഘങ്ങളുടെ ഭാഗമാക്കും; പരിശീലനത്തിന് കേന്ദ്രസഹകരണ സര്‍വകലാശാല

Indian Cooperator

നിക്ഷേപം മറ്റുസ്ഥാപനങ്ങള്‍ക്കായി ഉപയോഗിച്ചു; തട്ടിപ്പുകളെക്കുറിച്ച് കൂട്ടപ്പരാതി; ഹൈദരാബാദിലെമള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം അടച്ചുപൂട്ടാനൊരുങ്ങുന്നു

Indian Cooperator