Indian Cooperator

രണ്ടാം വിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ജൂൺ 3 വരെ നീട്ടി

2025-26 വർഷത്തിലെ സപ്ലൈകോയുടെ രണ്ടാം വിള നെല്ല് സംഭരണത്തിനായി നിശ്ചിത സമയ പരിധിക്കുള്ളിൽ ( 2026 മാർച്ച് 31) വിവിധ കാരണങ്ങാൾ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന കർഷകർക്ക് ജൂൺ മൂന്നുവരെ അപേക്ഷിക്കാം. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചതിനെ തുടർന്നാണ് കർഷക രജിസ്ട്രേഷനുള്ള തീയതി നീട്ടിയത്.

രണ്ടാം വിള രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത കർഷകർ സപ്ലൈകോ പോർട്ടൽ മുഖേന (www.supplycopaddy.in) ജൂൺ മൂന്നിന് മുമ്പ് റജിസ്ട്രേഷൻ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

Related posts

സഹകരണത്തിന് പുതിയ കാഴ്ചപ്പാട് മുന്നോട്ടുവെച്ച് ‘സഹകരണ പ്രസ്ഥാനം ചില വികസന ചിന്തകള്‍’ എന്ന പുസ്തകം

Indian Cooperator

റിസ്‌ക് ഫണ്ട് പദ്ധതി വിതരണത്തില്‍ ചരിത്ര നേട്ടം പ്രഖ്യാപിച്ച് മന്ത്രി വി എന്‍ വാസവന്‍

Indian Cooperator

കേരളാബാങ്ക് പ്രവര്‍ത്തിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയോടെയാവണമെന്ന് മന്ത്രി വി.എന്‍.വാസവന്‍

Indian Cooperator
error: Content is protected !!