Indian Cooperator

സഹകരണ സ്ഥാപനമായ കിക്മയില്‍ എം.ബി.എ. അഭിമുഖം; സഹകരണ ജീവനക്കാരുടെ മക്കള്‍ക്ക് സംവരണം

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 202628 ബാച്ചിലേയ്ക്കുളള അഭിമുഖം ജൂണ്‍ 11 രാവിലെ 10 മുതല്‍ നെയ്യാര്‍ഡാമിലെ കിക്മ ക്യാമ്പസില്‍ വച്ച് നടത്തും.

കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.

50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദവും, കെമാറ്റ്/സിമാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോറുമാണ് അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ 9496366741/8547618290 എന്നീ നമ്പരുകളിലും, www.kicma.ac.in വെബ്‌സൈറ്റിലും ലഭ്യമാണ്.

Related posts

അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ ധർണ നടത്തി

Indian Cooperator

നിക്ഷേപസമാഹരണ കാമ്പയിന്‍മാര്‍ച്ച് 31 വരെ തുടരും

Indian Cooperator

കെ.സുജിത് കുമാര്‍ കോട്ടയം ജില്ലാപ്രസിഡന്റ് ടി.എന്‍. ഗിരീഷ് കുമാര്‍ സെക്രട്ടറി

Indian Cooperator
error: Content is protected !!