Indian Cooperator

സഹകരണ പരീക്ഷ ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും രാജിവെച്ചു

സഹകരണ പരീക്ഷബോര്‍ഡിലെ ചെയര്‍മാനും അംഗങ്ങളും രാജിവെച്ചു. രാജിക്കത്ത് സെക്രട്ടറി മുഖാന്തരം സഹകരണ മന്ത്രിക്ക് കൈമാറി. സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും റിപ്പോര്‍ട്ട് ചെയ്ത ഒഴിവിലേക്ക് പോലും പരീക്ഷ നടത്താനാകാത്ത സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം.

എസ് യു .രാജീവ് ആണ് പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍. എ.കെ.അഗസ്തി, അഡ്വ. ബിന്ദു എന്നിവരാണ് അംഗങ്ങള്‍. മൂന്നുപേരും ഒരുമിച്ചാണ് രാജിവെച്ചത്. ചൊവ്വാഴ്ച പരീക്ഷാബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ഒട്ടേറെ പരീക്ഷകള്‍ നടത്താന്‍ ബാക്കിയുണ്ട്. സര്‍ക്കാര്‍ മാറിയതോടെ, പരീക്ഷ നടത്താനുള്ള ല തടസ്സങ്ങള്‍ ബോര്‍ഡ് നേരിടുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളെ അടക്കം ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ബോര്‍ഡില്‍ ഇനി തുടരേണ്ടതില്ലെന്ന് ചെയര്‍മാനും അംഗങ്ങളും തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാജിക്കത്ത് കൈമാറിയത്.

സഹകരണ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് യോഗ്യതാപരീക്ഷ പാസാകണമെന്ന് ഇപ്പോള്‍ വ്യവസ്ഥയുണ്ട്. ഈ പരീക്ഷ നടത്തേണ്ടതും പരീക്ഷാബോര്‍ഡാണ്. നേരത്തെ നിശ്ചതി ഇടവേളകളില്‍ പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കുന്നതിനാല്‍ നിലവിലെ സഹകരണ സംഘം ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിനും തടസ്സമുണ്ടായിരുന്നില്ല. എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പരീക്ഷ നടത്താനാകുന്നില്ല. ഇതോടെ, സംഘം ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനും തടസ്സം നേരിട്ടു.

ജീവനക്കാരും ഉദ്യോഗാര്‍ത്ഥികളും ഒരുപോലെ പരീക്ഷാബോര്‍ഡിനെ കുറ്റം പറയുന്ന സ്ഥിതിയുണ്ടായി. ഇതോടെയാണ്, സര്‍ക്കാര്‍ പുതിയ ബോര്‍ഡ് രൂപവത്കരിക്കട്ടെയെന്ന നിലപാടിലേക്ക് നിലവിലെ ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളുമെത്തിയത്.

Related posts

സഹകരണമേഖലയില്‍ കടന്നുകയറാനുള്ള കേന്ദ്രനീക്കം ചെറുക്കണം- പാക്സ് അസോസിയേഷന്‍

Indian Cooperator

ഭരണമാറ്റത്തിന് പിന്നാലെ സ്ഥലം മാറ്റം തുടങ്ങി; കോഴിക്കോടും പാലക്കാടും ജോയിന്റ് രജിസ്ട്രാര്‍ മാറി

Indian Cooperator

പദ്ധതികളുടെ പട്ടികനിരത്തി സഹകരണവകുപ്പ്; പുതിയ ചുവടുവെപ്പിന് തയ്യാറെടുപ്പ്

Indian Cooperator
error: Content is protected !!