Indian Cooperator

സഹകരണ ബാങ്കുകളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഒരുമാസത്തേക്ക് കൂടി നീട്ടി

  • ഇനി പദ്ധതിയുടെ ആനുകൂല്യം സെപ്റ്റംബര്‍ 30 വരെ ലഭിക്കും

തിരുവനന്തപുരം: സഹകരണ മേഖലയിലെ വായ്പാ കുടിശ്ശികക്കാര്‍ക്ക് ആശ്വാസമായി ‘ആശ്വാസ് 2026’ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി നീട്ടി. നേരത്തെ 2026 ഓഗസ്റ്റ് 31 വരെ നിശ്ചയിച്ചിരുന്ന പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടിയാണ് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മഴക്കെടുതി, ഓണാവധി എന്നിവ കണക്കിലെടുത്താണ് സഹകരണ വകുപ്പിന്റെ സുപ്രധാന തീരുമാനമുണ്ടായത്.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് ഇളവുകള്‍ നല്‍കി തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും നിഷ്‌ക്രിയ ആസ്തി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ആശ്വാസ് 2026’ എന്ന പേരില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ നടപ്പിലാക്കിവരുന്നത്.

എന്നാല്‍, മണ്‍സൂണ്‍ കാലത്തുണ്ടായ തീവ്രമായ മഴക്കെടുതി, ഓഗസ്റ്റ് മാസത്തിലെ തുടര്‍ച്ചയായ ഓണാവധി തുടങ്ങിയ കാരണങ്ങളാല്‍ സഹകാരികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നും സമയം നീട്ടിനല്‍കണമെന്നുമുള്ള വ്യാപകമായ ആവശ്യം ഉയര്‍ന്നതോടെയാണ് പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ട് സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ നിര്‍ദേശ പ്രകാരം സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പദ്ധതിയുടെ പ്രയോജനം പരമാവധി സഹകരികള്‍ക്കും ലഭിക്കുന്നതിനാവശ്യമായ പ്രചാരണം നല്‍കുന്നുണ്ടെന്ന് അതാത് അസിസ്റ്റന്റ് രജിസ്ട്രാര്‍/ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍)മാര്‍ ഉറപ്പുവരുത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Related posts

പ്രാഥമികസംഘങ്ങളില്‍നവീകരണവുംആധുനികവത്കരണവുംസംരംഭകത്വവും പ്രോത്സാഹിപ്പിക്കാന്‍എന്‍.സി.ഡി.സി. വക ഗ്രാന്റ്

Indian Cooperator

സഹകരണ മേഖലയിൽ ബോണസ് പ്രഖ്യാപിച്ചു; പരമാവധി 20 ശതമാനം

Indian Cooperator

മനുഷ്യത്വവിരുദ്ധമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ അതിശക്തമായ നടപടിയെന്ന് മന്ത്രി

Indian Cooperator
error: Content is protected !!