Indian Cooperator

കേരളത്തിലെ പ്രാഥമിക സംഘങ്ങളിലെ വായ്പാ-നിക്ഷേപ അനുപാതം ശക്തം – അമിത് ഷാ

കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലെ സാമ്പത്തിക നില ഭദ്രമാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സഹകരണ മന്ത്രി അമിത്ഷാ. കേരളത്തിലെ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുടെ ( പാക്സ് ) വായ്പാ-നിക്ഷേപ ( CD ) അനുപാതം ശക്തമാണെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ വ്യക്തമാക്കി. കേരളത്തിലെ പാക്സിലെ വായ്പാ-നിക്ഷേപ അനുപാതം 78.6 ശതമാനമാണ്. ഈ അനുപാതത്തില്‍ ആശങ്കയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം ലോക്സഭയില്‍ അറിയിച്ചത്.

നിക്ഷേപ-വായ്പ അനുപാതം ശക്തമായ രീതിയില്‍ തുടരുന്നത് ആ സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതിയെ വ്യക്തമാക്കുന്നതാണ്. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളായാണ് പ്രവര്‍ത്തിക്കുന്നത്. ഇവ സ്വന്തമായി നിക്ഷേപം സ്വീകരിച്ച് വായ്പാ വിതരണം നടത്തുന്നവയുമാണ്. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ദുര്‍ബലമായ അവസ്ഥയിലാണ്. അവയില്‍ വായ്പാവിതരണം കൂടുതലും നിക്ഷേപം കുറവുമാണ്. അതിനെക്കാള്‍ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളാണ് മൂലധനത്തില്‍ ശക്തമായി നില്‍ക്കുന്നതിനെന്ന് അമിത്ഷാ നല്‍കിയ മറുപടിയില്‍ വ്യക്തമാണ്. .

നബാര്‍ഡില്‍നിന്നും കേരള സഹകരണസംഘം രജിസ്ട്രാറില്‍നിന്നും ലഭിച്ച കണക്കുകള്‍ ഉദ്ധരിച്ചാണു മന്ത്രി അമിത് ഷാ സംസാരിച്ചത്. ഈ കണക്കുകളനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളിലെ മൊത്തം നിക്ഷേപം 2024 മാര്‍ച്ച് 31 നു 1.31 ലക്ഷം കോടി രൂപയാണ്. വായ്പയാകട്ടെ 1.03 ലക്ഷം കോടി രൂപയും. ഇതിന്റെ വായ്പാ-നിക്ഷേപ അനുപാതം 78.6 ശതമാനമാണ് – അമിത് ഷാ അറിയിച്ചു. ഈ കാലയളവില്‍ കേരളത്തിലെ എല്ലാ ബാങ്കുകളുടെയും ശരാശരി വായ്പാ-നിക്ഷേപ അനുപാതമായ 73 ശതമാനത്തേക്കാള്‍ കൂടുതലാണിത് – അദ്ദേഹം പറഞ്ഞു. രാജ്യത്തെ 44,794 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞു. ഇവയുടെ എണ്ണം കൂടിവരികയാണ് – മന്ത്രി അറിയിച്ചു.

Related posts

ജില്ലാ കളക്ടര്‍മാരെ ജില്ലാബാങ്കുകളുടെ അഡ്മിനിസ്ട്രേറ്റര്‍മാരാക്കിയ ഉത്തരവ് തെലങ്കാന ഹൈക്കോടതി തടഞ്ഞു

Indian Cooperator

പുണെയിലെ വായ്പാസംഘത്തില്‍നിന്നു 6.5 കോടി രൂപ കവര്‍ന്ന 25 ഡയറക്ടര്‍മാരടക്കം 36 പേര്‍ക്കെതിരെ കേസ്

Indian Cooperator

ഒരു ലിറ്റര്‍ പാലിന് ഒരു രൂപഓഫറുമായി ഇ-കൊമേഴ്‌സ് ഭീമന്‍;കര്‍ണാടകയില്‍ വന്‍പ്രതിഷേധം

Indian Cooperator
error: Content is protected !!