Indian Cooperator

പാല്‍വില കൂട്ടണമെന്നു മില്‍മ എറണാകുളം മേഖലായൂണിയന്‍

ത്പാദനച്ചെലവിലുണ്ടായ വര്‍ധനയുടെ പശ്ചാത്തലത്തില്‍ പാല്‍വില കൂട്ടാനെടുത്ത തീരുമാനം എത്രയും പെട്ടെന്നു നടപ്പാക്കണമെന്നാവശ്യപ്പെട്ട് മില്‍മ എറണാകുളം മേഖലാ സഹകരണ പാലുത്പാദക യൂണിയന്‍ ഗവേണിങ് ബോഡി അംഗങ്ങള്‍ ഞായറാഴ്ച തിരുവനന്തപുരത്തെ മില്‍മ ഫെഡറേഷന്‍ഓഫീസിനു മുമ്പില്‍ കുത്തിയിരിപ്പുസമരം നടത്തി. ഇതേയാവശ്യമുന്നയിച്ച് മില്‍മ ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ക്കും മില്‍മ എറണാകുളം മേഖലാ ഭാരവാഹികള്‍ നിവേദനവും നല്‍കി.

മില്‍മ എറണാകുളം മേഖലാ സഹകരണ പാലുത്പാദക യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍. വത്സലന്‍ പിള്ള, ഫെഡറേഷന്‍ ഗവേണിങ് ബോഡി അംഗങ്ങളായ ടി.എന്‍. സത്യന്‍, താരാ ഉണ്ണികൃഷ്ണന്‍, കെ.കെ. ജോണ്‍സന്‍ എന്നിവരാണു മില്‍മ ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ക്കും നിവേദനം നല്‍കിയത്. കഴിഞ്ഞ കൊല്ലം ആഗസ്റ്റില്‍ എറണാകുളം മേഖലാ യൂണിയന്‍ കേരള കോ-ഓപറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷനും ( കെ.സി.എം.എം.എഫ് ) പാല്‍വില വര്‍ധന ആവശ്യപ്പെട്ട് നിവേദനം കൊടുത്തിരുന്നു. ഇതേത്തുടര്‍ന്ന് വിഷയം പഠിക്കാനായി ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചു. ഒരു ലിറ്ററിനു ആറു രൂപവരെ കൂട്ടാനാണ് അന്നു സമിതി ശുപാര്‍ശ ചെയ്തിരുന്നത്. ഫെഡറേഷന്‍യോഗത്തില്‍ പാല്‍വില കൂട്ടാന്‍ തീരുമാനിക്കുകയും അതു നടപ്പാക്കാനുള്ള ഉത്തരവാദിത്തം ചെയര്‍മാനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, സാങ്കേതികകാരണം പറഞ്ഞ് തീരുമാനം നീട്ടുകയാണുണ്ടായത് – എറണാകുളം മേഖലാ യൂണിയന്‍ പറയുന്നു.

കാലിത്തീറ്റയുടെയും അവശ്യവസ്തുക്കളുടെയും വിലവര്‍ധനയും കടുത്ത ചൂടുമൊക്കെ കാരണം പാലുത്പാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നും ഇതു സാമ്പത്തികപ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും എറണാകുളം മേഖലാ യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യം കാരണം ഒട്ടേറെ ചെറുകിട കര്‍ഷകര്‍ പാലുത്പാദനരംഗത്തുനിന്നു പിന്മാറിയിരിക്കയാണ്. കനത്ത വെല്ലുവിളികള്‍ക്കിടയിലും ഈ രംഗത്തു പിടിച്ചുനില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ മില്‍മയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നു എറണാകുളം മേഖലാ യൂണിയന്‍ അഭിപ്രായപ്പെടുന്നു.

Related posts

സഹകരണ വകുപ്പ് മരവിച്ചുകിടക്കുന്നു; പദ്ധതികളില്‍ തീരുമാനവും നടപടിയുമില്ല

Indian Cooperator

സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാന്‍ അടിയന്തര നടപടി വേണമെന്ന് കാണിച്ച് ജനറല്‍സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ കത്ത് നല്‍കി

Indian Cooperator

മനുഷ്യത്വവിരുദ്ധമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ അതിശക്തമായ നടപടിയെന്ന് മന്ത്രി

Indian Cooperator
error: Content is protected !!