Indian Cooperator

അര്‍ബന്‍ ബാങ്കുകള്‍ക്കായി പുതിയ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍; ഡിജി ലോണ്‍, ഡിജി പേ

അര്‍ബന്‍ ബാങ്കുകള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച അംബ്രല്ല ഓര്‍ഗനൈസേഷന്‍ പുതിയ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ നല്‍കാന്‍ ഒരുങ്ങുന്നു. ഡിജി ലോണ്‍, ഡിജി പേ എന്നിങ്ങനെയുള്ള സേവനങ്ങളാണ് നല്‍കുന്നത്. ഇതിന് റിസര്‍വ് ബാങ്കിന്റെയും അനുമതിയുണ്ട്. രാജ്യത്തെ 1500 അര്‍ബന്‍ ബാങ്കുകള്‍ക്ക് ഇതിന്റെ സേവനം നല്‍കാനാകുമെന്നാണ് കേന്ദ്രസഹകരണ മന്ത്രാലയം വിശദീകരിക്കുന്നത്. എന്നാല്‍, കേന്ദ്രത്തിന്റെ നയം അംഗീകരിക്കുകയും കേന്ദ്ര അപ്പക്‌സ് സ്ഥാപനമായ അംബ്രല്ല ഓര്‍ഗനൈസേഷനില്‍ അംഗമാകുകയും ചെയ്യുന്ന അര്‍ബന്‍ ബാങ്കുകള്‍ക്കായിരിക്കും ഈ സേവനം ലഭിക്കാന്‍ സാധ്യത.

നാഷണല്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നപേരിലാണ് കേന്ദ്രസര്‍ക്കാര്‍ അര്‍ബന്‍ ബാങ്കുകള്‍ക്കായി ദേശീയതലത്തില്‍ അംബ്രല്ല ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ചത്. ഇതില്‍ സ്വമേധയ അംഗത്വമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് കൊണ്ടുവരുന്ന നിബന്ധനകളും പദ്ധതികളും പരിശോധിക്കുമ്പോള്‍ അംഗത്വം നിര്‍ബന്ധിതമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്.

അര്‍ബന്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍, വിദേശത്തുനിന്നടക്കം നിക്ഷേപം സ്വീകരിക്കാന്‍ അനുമതി, ഫോറിന്‍ എക്‌സേഞ്ച് സൗകര്യം എന്നിവയെല്ലാം കേന്ദ്ര അംബ്രല്ല ഓര്‍ഗനൈസേഷന്‍ വഴി വേണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അതിനാല്‍, എല്ലാ അര്‍ബന്‍ ബാങ്കുകളും ദേശീയ അപ്പക്‌സ് സ്ഥാപനത്തില്‍ അംഗത്വമെടുക്കേണ്ടിവരുമെന്നാണ് കണക്ക് കൂട്ടുന്നത്.

Related posts

കോടതിവിധിയുടെ ഇളവില്ല; സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്. പിടിക്കാന്‍ കേരളാബാങ്കിന്റെ സര്‍ക്കുലര്‍

Indian Cooperator

സഹകരണ സംഘങ്ങള്‍ക്ക് പാഴ്‌സലുകള്‍ വീട്ടിലെത്തിക്കാനും ശേഖരിക്കാനും അവസരം; താല്‍പര്യപത്രം സമര്‍പ്പിക്കാന്‍ 22വരെ അവസരം

Indian Cooperator

റോയ് എബ്രഹാം കേരള ബാങ്ക്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി ചുമതലയേറ്റു

Indian Cooperator
error: Content is protected !!