Indian Cooperator

ക്ഷീരകര്‍ഷകര്‍ക്ക് ഓണസമ്മാനമായി ഏഴരക്കോടിയുടെ ‘ഓണമധുരം 2026’

കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ ക്ഷീരകര്‍ഷകര്‍ക്ക് ഓണത്തോടനുബന്ധിച്ച് സാമ്പത്തിക സഹായം നല്‍കുന്ന ‘ഓണമധുരം 2026’ പദ്ധതിയുടെ വിതരണം തുടങ്ങുന്നു. ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് 750 രൂപ വീതമാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നത്.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് ആറ് മാസമെങ്കിലും ക്ഷീരസംഘത്തില്‍ പാല്‍ അളക്കുകയും അംശദായം അടയ്ക്കുകയും ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ക്ഷീരകര്‍ഷകര്‍ക്കായി ഏഴരക്കോടി രൂപയാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ക്ഷേമനിധിയുടെ തനതു ഫണ്ടില്‍ നിന്നാണ് ഇതിനായുള്ള തുക വിനിയോഗിക്കുന്നത്.

ക്ഷേമനിധി പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, അവശതാ പെന്‍ഷന്‍, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര സഹായം, ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ്, ബ്ലോക്ക്/ജില്ലാ/സംസ്ഥാന തലങ്ങളിലെ മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവയ്ക്ക് പുറമേയാണ് ഓണക്കാലത്ത് അധിക മധുരമായി ഈ പദ്ധതി നടപ്പിലാക്കുന്നത്.

Related posts

സഹകരണപുനരുദ്ധാരണനിധി:തുക വകമാറ്റാനും ധനസഹായംനല്‍കാനും മാര്‍ഗനിര്‍ദേശങ്ങളായി

Indian Cooperator

ഇന്ന് മുതല്‍ മൂന്നുദിവസം മില്‍മ പ്ലാന്റുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

Indian Cooperator

മൂന്നുജില്ലകളിലായി 12 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍വരും; ആദ്യഘട്ടത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കി

Indian Cooperator
error: Content is protected !!