Indian Cooperator

ശ്രീനാരായണഗുരു ഓപ്പണ്‍സര്‍വകലാശാലയുംകേരള ദിനേശും തമ്മില്‍അക്കാദമിക് സഹകരണം

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയും കേരള ദിനേശ് ഐ.ടി. സിസ്റ്റം ലിമിറ്റഡും തമ്മില്‍ അക്കാദമിക് സഹകരണത്തിനു ധാരണയായി. അക്കാദമിക് പഠനത്തോടൊപ്പം പ്രായോഗികപരിശീലനത്തിനും പ്രാധാന്യം നല്‍കുന്ന കോഴ്‌സുകളാണു ആദ്യഘട്ടത്തില്‍ തുടങ്ങുക. തൊഴിലധിഷ്ഠിത ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്‌കോഴ്‌സുകള്‍ തുടങ്ങാനുള്ള ധാരണാപത്രത്തില്‍ ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ചു.

ഡിപ്ലോമ ഇന്‍ പോര്‍ട്ട് ഓപറേഷന്‍സ്, ലോജിസ്റ്റിക്‌സ് ആന്റ് കസ്റ്റംസ് കംപ്ലയന്‍സ് യൂസിങ് എ.ഐ, ഡിപ്ലോമ ഇന്‍ ഡ്രോണ്‍ ഓപറേഷന്‍ ആന്റ് സര്‍വീസസ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഡിസൈന്‍ ആന്റ് ഇന്റഗ്രേഷന്‍, ഡിപ്ലോമ ഇന്‍ അഡിറ്റീവ് മാനുഫാക്ചറിങ്, ഡിപ്ലോമ ഇന്‍ ഫുഡ് പ്രോസസിങ്, അപ്പാരല്‍സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ ഉടനെ തുടങ്ങും.

കേരള ദിനേശ് ചെയര്‍മാന്‍ എം.കെ. ദിനേശ്ബാബു, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. അഭിലാഷ്ബാബു എന്നിവരാണു ധാരണാപത്രത്തില്‍ ഒപ്പിട്ടത്. വൈസ് ചാന്‍സലര്‍ ഡോ. വി.പി. ജഗതിരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. വി.പി. പ്രശാന്ത്, ഡോ. പി.പി. അജയകുമാര്‍, ഡോ. എ. ബാലകൃഷ്ണന്‍, അഡ്വ. ജി. സുഗുണന്‍, പി. ഹരിദാസ്, ഡോ. സി. ഉദയകല, ഡോ. റെനി സെബാസ്റ്റ്യന്‍, കേരള ദിനേശ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് സുമെ ഹുസൈന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Related posts

വിരമിച്ച ജീവനക്കാരന് രണ്ടു മാസത്തിനകം പി.എഫ്. തുക നൽകാൻ മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്

Indian Cooperator

സഹകരണ പെന്‍ഷന്‍ മൂന്നുശതമാനം കൂടി വര്‍ദ്ധിപ്പിച്ചു

Indian Cooperator

നയപ്രഖ്യാപനത്തിൽ ഗവർണർ;സംഘങ്ങളിലെ നിക്ഷേപകർക്കും വായ്പക്കാർക്കും സഹകാരികൾക്കും ആനുകൂല്യം കൂട്ടും

Indian Cooperator
error: Content is protected !!