Indian Cooperator

എന്‍.എസ്. ആശുപത്രി വികസനത്തിനായി മൂന്നുമാസത്തെ ക്യാമ്പയിന്‍ ഏറ്റെടുത്തത് എംപ്ലോയീസ് യൂണിയന്‍

കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് അഭിമാനകരമായി മാറിയ സ്ഥാപനമാണ് കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്. സഹകരണാശുപത്രി. ആധുനിക സംവിധാനങ്ങളോടെയുള്ള ചികിത്സാ സൗകര്യം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിന് എന്‍.എസ്. ശ്രദ്ധനേടിക്കഴിഞ്ഞു. കേരളത്തില്‍ സഹകരണ ആശുപത്രികളുടെ ശൃംഖലയൊരുക്കാന്‍ മുന്നിട്ടിറങ്ങുന്നതിനും എന്‍.എസ്.ആണ്. ഇത്തരമൊരു ആശുപത്രിയുടെ വിപുലീകരണത്തിന് സഹകരണ ജീവനക്കാര്‍ ഒന്നിച്ചിറങ്ങി എന്നത്, ഇതുവരെ സംഭവിക്കാത്ത അനുഭവമാണ്. അതിനാണ്, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ നേതൃത്വം കൊടുത്തത്.

എന്‍.എസ്. സഹകരണ ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സഹകരണ ജീവനക്കാരില്‍നിന്ന് തുക സമാഹരിക്കാന്‍ തീരുമാനിച്ചു. 2025 നവംബര്‍ 5 മുതല്‍ 2026 ഫെബ്രുവരി 7 വരെ മൂന്നുമാസക്കാലം യൂണിയന്‍ നടത്തിയ കാമ്പയിനിലൂടെ 2406 പേരില്‍ നിന്ന് 35 കോടി രൂപയാണ് എന്‍.എസ്. ഏരിയ കമ്മിറ്റി സമാഹരിച്ചത്. അഭിമാനകരമായതും സമാനതകളില്ലാത്തതുമായ ഒരു സംഘടനാപ്രവര്‍ത്തനമായി ഇതിനെ വിലയിരുത്താം. യൂണിയന്‍ സമാഹരിച്ച 35 കോടി രൂപ ഓഹരി മൂലധനം സി.ഐ.ടി.യു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എളമരം കരീം ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന് കൈമാറി.

ചടങ്ങില്‍ ഒരു കോടിയിലധികം രൂപ സമാഹരിച്ച പ്രവര്‍ത്തകരെ സ്വര്‍ണ്ണ പതക്കം നല്‍കിയും നിശ്ചയിച്ച ക്വാട്ടയില്‍ ഇരട്ടി തുക സമാഹരിച്ചവരെ ഉപഹാരം നല്‍കിയും ആദരിച്ചു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, സംസ്ഥാന സെക്രട്ടറിമാരായ പി ഷിബു, എം.എസ്. ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി കെ.എന്‍. അനില്‍കുമാര്‍, ജില്ലാ ട്രെഷറര്‍ ആര്‍. വര്‍ഷ , ജില്ലാ ഭാരവാഹികളായ വി. സത്യന്‍, ജെ. ജിജിരാജ്, ഏരിയ സെക്രട്ടറി ആര്‍. അനുരൂപ്, ജില്ലാകമ്മിറ്റിയംഗം കെ.എസ്. അഭിലാഷ് , ആശുപത്രി വൈസ് പ്രസിഡന്റ് എ മാധവന്‍പിള്ള, ഭരണസമിതിയംഗം കെ. ഓമനക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.

ഏരിയ പ്രസിഡന്റ് ജെ. ബിജുകുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അമല, വിജിന്‍കുമാര്‍ , ഏറിയ ഭാരവാഹികളായ അതുല്‍, ഭുവനചന്ദ്രന്‍ നായര്‍, അജിമോന്‍, അനൂപ്, മാത്യു പണിക്കര്‍ അന്‍ഷാദ്, അനില്‍ ആത്മജന്‍ , നിതീഷ് പങ്കജ് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

കേന്ദ്രത്തിന്റെ സഹകരണ വിരുദ്ധ നയത്തിനെതിരെ പ്രതിരോധം തീര്‍ക്കണം- കോലിയക്കോട്

Indian Cooperator

കനല്‍ കലാജാഥഏപ്രില്‍ ഒന്നു മുതല്‍ നാലു വരെകോഴിക്കോട് ജില്ലയില്‍പര്യടനം നടത്തും

Indian Cooperator

സംസ്ഥാന സഹകരണയൂണിയന്റെ ജെ.ഡി.സി /  എച്ച്.ഡി.സി. ആന്റ് ബി.എം. കോഴ്‌സുകള്‍ക്ക് ഏപ്രില്‍ 18 വരെഅപേക്ഷിക്കാം

Indian Cooperator