Indian Cooperator

കണ്ടലബാങ്കിനു കാഞ്ഞിരം ബാങ്കിനും കേരള സഹകരണ ക്ഷേമവികസന പദ്ധതി വായ്പ 

സഹകരണസംഘങ്ങളെ സഹായിക്കുന്നതായി കേരള സഹകരണ വികസന ക്ഷേമനിധി ഫണ്ട്‌ ബോര്‍ഡില്‍ നിന്നും   വായ്പയായി  പണം നൽകുന്നു. എട്ടു സഹകരണ സംഘങ്ങൾക്കായി 28.50 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. 

കഴിഞ്ഞദിവസം ചേർന്ന കേരള സഹകരണ വികസന ക്ഷേമനിധി ഫണ്ട്‌ ബോര്‍ഡ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. കേരള സഹകരണ ക്ഷേമവികസന പദ്ധതി പ്രകാരം അനുവദിക്കുന്ന വായ്പയാണ് സംഘങൾക്ക് ലഭ്യമാക്കിയത് 

   ചക്കിട്ടപ്പാറ സർവ്വീസ് സഹകരണ ബാങ്ക് ( 5 കോടി രൂപ), കാഞ്ഞിരം സർവ്വീസ് സഹകരണ ബാങ്ക്(2 കോടി രൂപ), ഓമല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് (5 കോടി രൂപ) കൊടുവളളി പട്ടികജാതി സഹകരണ സംഘം ( 50 ലക്ഷം രൂപ)  ഇ.എം.എസ്. മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ & റിസർച്ച് സെൻ്റർ ലി.നം. ഡി. 2708 (2 കോടി രൂപ),  ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ലി. നം. പി. 1288

( 2 കോടി രൂപ) , കണ്ടല സർവ്വീസ് സഹകരണ ബാങ്ക് (6 കോടി രൂപ),  തിരുമല സർവ്വീസ് സഹകരണ സംഘം( 6 കോടി രൂപ) എന്നീ സംഘങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത് .

 പ്രതിസന്ന്ധി നിമിത്തം ദുർബലമായ സംഘങ്ങൾ പുനരുദ്ധരിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് ഇതിലൂടെ സർക്കാർ ല്യമിടുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ സഹകരണ സംഘങ്ങളുടെ സംഭാവനകൾ തുടർന്നും ഉറപ്പാക്കുന്നതിനും സഹകരണ സംഘങ്ങളുടെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും  സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു.

Related posts

അമുല്‍ പാലിന്ലിറ്ററിന് രണ്ടു രൂപ കൂട്ടി

Indian Cooperator

സഹകരണജീവനക്കാരുടെശമ്പളപരിഷ്‌കരണത്തിന്ഏകാംഗക്കമ്മീഷനെ നിയമിച്ചു

Indian Cooperator

സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കും ഉത്സവബത്ത അനുവദിച്ചു

Indian Cooperator
error: Content is protected !!